Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 47 Candidates

Idukki

വാ​ഴ​ത്തോ​പ്പി​ൽ ചി​ത്രം തെ​ളി​ഞ്ഞു, 47 സ്ഥാ​നാ​ർ​ഥി​ക​ൾ

ചെ​റു​തോ​ണി: ജി​ല്ലാ ആ​സ്ഥാ​ന പ​ഞ്ചാ​യ​ത്താ​യ വാ​ഴ​ത്തോ​പ്പി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ത്രം വ്യ​ക്ത​മാ​യി. 15 വാ​ർ​ഡു​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ 47 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. കോ​ൺ​ഗ്ര​സ് 10 ഉം ​കേ​ര​ള കോ​ൺ​ഗ്ര​സ് നാ​ലും മു​സ​ലിം ലീ​ഗ് ഒ​ന്നും സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് യു​ഡി​എ​ഫി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

സി​പി​എം ഒ​ൻ​പ​തും കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​അ​ഞ്ചും സി​പി​ഐ ഒ​ന്നും സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് എ​ൽ​ഡി​എ​ഫി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ എ​ൽ​ഡി​എ​ഫി​ൽ ഓ​രോ വി​മ​ത​രു​മു​ണ്ട്.

ബി​ജെ​പി 12 സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ മ​ത്സ​രി​പ്പി​ക്കു​ന്നു​ണ്ട്. എ​സ്. ശ്രീ​കു​മാ​ർ, സാ​ലി ബാ​ബു, ആ​ൻ​സി തോ​മ​സ്, റി​ൻ​സി സി​ബി, ജോ​സ​ഫ് പാ​ലാ​ട്ടി​ൽ, ഷോ​ബി ജ​യ്സ​ൺ, ര​വി സു​ധാ​ക​ര​ൻ, സെ​ലി​ൻ വി​ൽ​സ​ൺ, പി.​കെ. ജ​യ​ൻ, സി.​ജി. ക​ലേ​ഷ്, കൊ​ച്ചു​റാ​ണി, ലീ​ഡി​യ ജോ​ർ​ജ്, ഷി​ജോ ജോ​ൺ, സി​ബി ത​ക​ര​പ്പി​ള്ളി​ൽ എ​ന്നി​വ​രാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ. സി​ജി ചാ​ക്കോ, റാ​ണി ബേ​ബി, മി​നി ജേ​ക്ക​ബ്, സോ​ളി ബി​ജു, ജോ​ർ​ജ് പോ​ൾ, റി​യ ജോ​മോ​ൻ, പി.​ടി. സ​ദാ​ശി​വ​ൻ, ഡെ​യ്സി സി​ബി, നി​മ്മി ജ​യ​ൻ, ടി.​ഇ. നൗ​ഷാ​ദ്, മു​കേ​ഷ് മു​ര​ളി, പ്ര​ഭ ത​ങ്ക​ച്ച​ൻ, അ​മ്മി​ണി ജോ​സ്, രാ​ജു ജോ​സ​ഫ്, ടോ​മി ജോ​ർ​ജ് എ​ന്നി​വ​രാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ.

സി.​ആ​ർ. ര​മ്യ, ഷീ​ന ജ​യ്മോ​ൻ, ര​മ​ണി കു​ഞ്ഞു​മോ​ൻ, ഷൈ​നി, ബി​ബി​ൻ ജോ​സ​ഫ്, ശോ​ഭ​ന രാ​ജ​ൻ, ജ​യ ഷി​ബു, മ​ഹേ​ഷ്, ബി​ന്ദു, ശൈ​ല​ജ കെ. ​ക​ണ്ണാ​ര​ത്തി​ൽ, വേ​ണു​ഗോ​പാ​ൽ, ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളാ​യും ജ​ന​വി​ധി തേ​ടു​ന്നു.

ഇ​രു മു​ന്ന​ണി​ക​ളും മാ​റി മാ​റി അ​ധി​കാ​ര​ത്തി​ൽ വ​ന്നി​ട്ടു​ള്ള പ​ഞ്ചാ​യ​ത്താ​ണ് വാ​ഴ​ത്തോ​പ്പ്. ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫ് ശ്ര​മി​ക്കു​മ്പോ​ൾ ഭ​ര​ണം നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ്. ഇ​ത്ത​വ​ണ അ​ക്കൗ​ണ്ട് തു​റ​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് ബി​ജെ​പി.

Latest News

Corehub Up